Posted By Nazia Staff Editor Posted On

Work permit in kuwait; കുവൈറ്റിൽ വർക്ക് പെർമിറ്റ് പുതു ക്കുന്നതിന് ഗ്രേഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മാനവ ശേഷി അതോറിറ്റി;അറിയാം പുതിയ മാറ്റം

Work permit in kuwait;കുവൈത്ത് സിറ്റി:  കുവൈത്തിലെ കമ്പനികളിലും  മറ്റും യോഗ്യത അടിസ്ഥാനത്തിലുള്ള തസ്തികകളിൽ നിയമിക്കപ്പെടുന്ന വിദേശികൾ വർക്ക് പെർമിറ്റ് പുതുക്കുമ്പോൾ ഗ്രേഡ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നത് നിബന്ധനയാക്കി അധികൃതർ. കുവൈത്ത് മാനവ ശേഷി അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വ്യത്തങ്ങളെ ഉദ്ദരിച്ച്  പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഗ്രേഡുകളുടെ ഒറിജിനൽ ട്രാൻസ്ക്രിപ്റ്റിന് പുറമെ ഗ്രേഡുകളുള്ള ഹൈസ്കൂൾ സർട്ടിഫിക്കറ്റിൻ്റെ  ഒരു പകർപ്പും  സമർപ്പിക്കണം. എല്ലാ വിദ്യാഭ്യാസ തലങ്ങൾക്കും യോഗ്യതകൾക്കും (സെക്കൻഡറി ,ഡിപ്ലോമ , ബാച്ചിലേഴ്സ് – മാസ്റ്റേഴ്സ് – ഡോക്ടറേറ്റ്) ആവശ്യമായ രേഖകളാണ്  സമർപ്പിക്കേണ്ടത് .എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ സ്റ്റാമ്പുകൾ പതിച്ചാണ് ഹാജരാക്കേണ്ടത്.വിദേശ സർട്ടിഫിക്കറ്റുകളുടെ പരിഭാഷയും ഇതോടൊപ്പം വേണം .ഏതെങ്കിലും ഒരു പ്രൊഫഷണൽ പ്രാക്ടീസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്രാക്ടീസ് ആവശ്യമുള്ള തൊഴിലുകൾക്കുള്ള എൻ്റിറ്റിയിൽ നിന്നുള്ള അംഗീകാര പത്രവും സമർപ്പിക്കണം. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം തുല്യതപെടുത്തിയതിന്റെ പത്രവും  ഇതോടൊപ്പം വേണം. വർക്ക് പെർമിറ്റ് കാലഹരണപ്പെടുന്നതിന് 3 മാസം മുമ്പ് രേഖകൾ സമർപ്പിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *