കുവൈത്തിൽ നിങ്ങൾക്കും ഭൂമി വാങ്ങാം! പുതിയ നിയമഭേദഗതി തയ്യാറായി

കുവൈത്തിൽ വിദേശികൾക്ക് ഭൂമി സ്വന്തമാക്കുന്നതിനു അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതിക്ക് നീതി ന്യായ മന്ത്രാലയം രൂപം നൽകി.ഇത് സംബന്ധിച്ച് തയ്യാറാക്കിയ കരട് നിയമം ഫത്‌വ, നിയമനിർമ്മാണ വകുപ്പിന്റെ അംഗീകാരത്തിനു സമർപ്പിച്ചതായി നീതിന്യായ മന്ത്രി നാസർ അൽ-സുമൈത് വെളിപ്പെടുത്തി.

കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് പട്ടികയിലുള്ള കമ്പനികൾ, റിയൽ എസ്റ്റേറ്റ് ഫണ്ടുകൾ എന്നിവ വഴിയായിരിക്കും വിദേശികൾക്ക് ഭൂമി വാങ്ങുന്നതിനുള്ള അനുമതി നൽകുക. പുതിയ നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്ത് വിദേശ നിക്ഷേപം വൻ തോതിൽ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇതോടൊപ്പം രാജ്യത്തെ വാണിജ്യ അന്തരീക്ഷം മെച്ചപ്പെടുവാൻ സഹായകരമാകുകയും ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version