ബ്നൈദ് അൽ-ഖർ പ്രദേശത്ത് അധികൃതർ നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ 474 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ നിരവധി പേർ അറസ്റ്റിലായി. താമസ, തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയ അഞ്ച് പേർ പിടിയിലായി. വിവിധ കേസുകളിൽപെട്ട ഏഴ്പേരെ തിരിച്ചറിഞ്ഞു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
ആവശ്യമായ രേഖകളില്ലാത്ത രണ്ട് പേരും പിടിയിലായി. ജുഡീഷ്യറി തിരയുന്ന രണ്ട് വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു. സുരക്ഷ നിലനിർത്തുന്നതിനായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇനിയും പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.