
കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് 200 കിലോഗ്രാം നിരോധിത പദാർത്ഥങ്ങൾ പിടികൂടി
കുവൈത്ത് വിമാനത്താവളത്തിലെ ടി4 ല്‍ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ 200 കിലോഗ്രാം നിരോധിത പദാർത്ഥം പിടിച്ചെടുത്തു. കസ്റ്റംസ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കണക്കനുസരിച്ച്, ഒരു ബംഗ്ലാദേശി യാത്രക്കാരനിൽ നിന്ന് 40 കിലോയും മറ്റൊരു സംഭവത്തിൽ അതേ രാജ്യക്കാരായ മറ്റ് മൂന്ന് യാത്രക്കാരിൽ നിന്ന് 159 കിലോയും പിടിച്ചെടുത്തു. നിയമലംഘകരെ ബന്ധപ്പെട്ട നിയമ സ്ഥാപനങ്ങൾക്ക് റഫർ ചെയ്തിട്ടുണ്ട്.
കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിന് കസ്റ്റംസ് വകുപ്പ് ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിക്കുകയും ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയെ ഭരണകൂടം പ്രശംസിക്കുകയും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ എല്ലാ യാത്രക്കാരും കുവൈത്തിലെ കസ്റ്റംസ് നിയമങ്ങൾ പാലിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.


Comments (0)