ഈദിയ, പുത്തൻ കുവൈറ്റ് ദിനാർ; വിശദാംശങ്ങൾ ചുവടെ

On: March 15, 2025 10:04 AM
Follow Us:

Join WhatsApp

Join Now

ഈദുൽ ഫിത്തറിന് മുന്നോടിയായി പുതിയ കറൻസിക്കായുള്ള ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള പുതിയ കുവൈത്ത് കറൻസി നോട്ടുകൾ എല്ലാ പ്രാദേശിക ബാങ്കുകൾക്കും നൽകുന്ന നടപടി പൂർത്തിയാക്കിയതായി കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു.

എല്ലാ മൂല്യങ്ങളിലുമുള്ള പുതിയ കുവൈത്ത് കറൻസി നോട്ടുകൾ ആവശ്യമുള്ളവർ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ അവരുടെ ബാങ്ക് ശാഖകൾ സന്ദർശിക്കണമെന്ന് ബാങ്ക് നിര്‍ദേശിച്ചു. അയാദി പണമിടപാട് സേവനം നൽകുന്ന നിയുക്ത ശാഖകളുടെ സ്ഥലങ്ങളും പുതിയ കറൻസി നോട്ടുകൾ ലഭിക്കുന്നതിന് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന മറ്റ് രീതികളും കുവൈത്ത് ബാങ്കുകൾ അറിയിക്കും.

Leave a Comment