kuwait power cut: പൊതുജന ശ്രദ്ധയ്ക്ക്!!! കുവൈറ്റിൽ ഈ മേഖലകളിൽ പവർകട്ട് ഉണ്ടാകാൻ സാധ്യത

Kuwait power cut; കുവൈത്ത് സിറ്റി : ഏപ്രിൽ 09, കുവൈത്തിൽ ഉയർന്ന വൈദ്യുതി ഉപഭോഗത്തെ തുടർന്ന് ജലീബ് അൽ-ഷുയൂഖ്, ഹവല്ലി, മുബാറക് അൽ-കബീർ, സബാഹ് അൽ-അഹ്മദ്,, വെസ്റ്റ് അബ്ദുല്ല അൽ-മുബാറക്, ജാബർ അൽ-അഹ്മദ്, സൗത്ത് ജഹ്‌റ, ഫഹദ് അൽ-അഹ്മദ്, ഹദിയ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഇന്ന് പവർ കട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു..രാജ്യത്തെ വൈദ്യുത സംവിധാനത്തിന്റെ സ്ഥിരത നിലനിർത്തുന്നതിനും വേനൽക്കാലത്ത് വൈദ്യുതി വിതരണം പൂർണ്ണമായി പ്രവർത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുക ളുടെയും ഭാഗമായി ചില വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയുമാണ്.

ഓരോ പ്രദേശങ്ങളിലും പരമാവധി 3 മണിക്കൂർ നേരത്തേക്കാ യിരിക്കും വൈദ്യുതി ബന്ധം വിചഛേദിക്കപ്പെടുക എന്നും മന്ത്രാലയം അറിയിച്ചു.ഇതിനായി എല്ലാ ഉപഭോക്താക്കളുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top