കുവൈത്തിൽ വിഷാംശമുള്ള ക്ലീനിംഗ് ദ്രാവകം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ പ്രവാസി

On: April 10, 2025 3:25 PM
Follow Us:

Join WhatsApp

Join Now

അബ്ദാലിയിലെ ഒരു ഫാമിൽ ക്ലീനിംഗ് ദ്രാവകം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഏഷ്യൻ പ്രവാസിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ വൃത്തങ്ങൾ നൽകിയ വിവരമനുസരിച്ച്, മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ പ്രവാസിയുടെ സുഹൃത്ത് വിളിച്ച്, ക്ലീനിംഗ് ദ്രാവകത്തിന്റെ പാത്രത്തിന് സമീപം ബോധരഹിതനായി കണ്ടെത്തിയതായി അറിയിച്ചു.

മെഡിക്കൽ എമർജൻസി വിഭാഗം വേഗത്തിൽ സംഭവ സ്ഥലത്ത് എത്തുകയും ഗുരുതരാവസ്ഥയിലായ ആളെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലെത്തികുയായിരുന്നു.ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ നൽകുന്ന വിവരം.

Leave a Comment