കുവൈത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരണമടഞ്ഞു

On: April 15, 2025 12:01 PM
Follow Us:

Join WhatsApp

Join Now

കുവൈത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരണമടഞ്ഞു.പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവൽ, ആശ ദമ്പതികളുടെ മകളും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർഥിനീയുമായ ഷാരോൺ ജിജി (16) ആണ് ഇന്ന് കാലത്ത് മരണമടഞ്ഞത്.

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് വഴി ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാരോൺ ജനിച്ചതും വളർന്നതും കുവൈത്തിലാണ്. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് പിതാവ്.

മാതാവ് ആശ ആരോഗ്യ മന്ത്രാലയത്തിൽ ഫിസിയോതെറാപ്പിസ്‌റ്റ് ആണ്. ഏക സഹോദരി ആഷ്‌ലി ഫിലിപ്പീൻസിൽ എംബിബിഎസ് വിദ്യാർഥിനിയാണ്.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Leave a Comment