Sahel app new update; കുവൈത്തിൽ നവജാത ശിശുക്കളുടെ ജനന രെജിസ്ട്രഷൻ ഇനി ഈ ആപ്പ് വഴി മാത്രം

Sahel app new update; കുവൈത്ത് സിറ്റി :കുവൈത്തിൽ നവജാത ശിശുക്കളുടെ ജനന രെജിസ്ട്രഷൻ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ഇനി മുതൽ സാഹൽ ആപ്പ് വഴി ലഭ്യമാകും.

ന്യൂബോൺ ജേർണി” എന്ന പേരിലാണ് പുതിയ സേവനം പുറത്തിറക്കിയിരിക്കുന്നത്. നവ ജത ശിശുക്കളുടെ ജനന റെജിസ്റ്ററേഷൻ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എഴോളം സേവനങ്ങൾ സർക്കാർ കാര്യലയങ്ങളിൽ പോകാതെ സാഹൽ ആപ്പ് വഴി ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം.കുഞ്ഞിന്റെ പേര് ചേർക്കൽ, , സിവിൽ നമ്പർ അനുവദിക്കൽ , ജനന സർട്ടിഫിക്കറ്റ് നൽകൽ, , സിവിൽ ഐഡി അപേക്ഷ സമർപ്പിക്കൽ, മുതലായ സേവനങ്ങളാണ് പുതിയ സംവിധാനം വഴി ലഭ്യമാകുക . നവജാതശിശുക്കളുടെ പാസ്‌പോർട്ട് അനുവദിക്കൽ, ഓട്ടോമാറ്റിക് വാക്സിനേഷൻ അപ്പോയിന്റ്മെന്റ് അറിയിപ്പുകൾ എന്നീ സേവനങ്ങളും അടുത്ത ഘട്ടത്തിൽ ഈ സംവിധാനം വഴി ലഭ്യമാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top