വാഹനമിടിച്ച് ഇന്ത്യക്കാരുൾപ്പെടെ നാല് പേ‌‍ർക്ക് പരിക്ക്: വാഹനം ഓടിച്ചത് സോഷ്യൽ മീഡിയ താരം

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫാഷനിസ്റ്റ ഓടിച്ച വാഹനമിടിച്ച് നാല് പേർക്ക് പരിക്ക്. അബു ഫുത്തൈറയിലാണ് സംഭവം. ഫാഷനിസ്റ്റയും സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസറുമായ യുവതിയെ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇൻഫ്ലുവൻസർ ഓടിച്ച ഫോർ-വീൽ ഡ്രൈവ് വാഹനവും മറ്റൊരു വാഹനവും (ബഗ്ഗി) തമ്മിലാണ് കൂട്ടിയിടിച്ചത്.

റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ പൊലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. അപകടത്തിൽ ഒരു കുവൈത്തി പൗരൻ, ഒരു നികരാഗ്വൻ, രണ്ട് ഇന്ത്യൻ പൗരന്മാർ എന്നിവരുൾപ്പെടെ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചിലർക്ക് വാരിയെല്ലുകൾ ഒടിഞ്ഞതുൾപ്പെടെ ഗുരുതരമായ പരിക്കുകളുണ്ട്.

ഡ്രൈവറെ അന്വേഷണത്തിനായി റഫർ ചെയ്യുകയും എല്ലാ ഇരകളുടെയും മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കുന്നത് വരെ മുൻകരുതൽ എന്ന നിലയിൽ അവരെ തടങ്കലിൽ വയ്ക്കാൻ അധികൃതർ തീരുമാനിക്കുകയുമായിരുന്നു. അതേസമയം, ഡിറ്റക്ടീവുകൾ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top