കുവൈറ്റിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം

On: April 21, 2025 12:36 PM
Follow Us:

Join WhatsApp

Join Now

കുവൈറ്റിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം. ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാനുള്ള അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം.

സെൻട്രൽ ജയിലിൽ നിന്നും ആണ് 20 വർഷത്തിലധികം തടവ് അനുഭവിച്ചവരെ വിട്ടയച്ചത്. ഇതിൽ 17 പേർ കുവൈത്തികളാണ്. ഇവർക്ക് അഞ്ച് വർഷത്തേക്ക് ഇലക്ട്രോണിക് മോണിറ്ററിങ് ബ്രെയിസ്ലെറ്റുകൾ ധരിക്കണം. ഇതുവഴി ഇവരെ നിരീക്ഷിക്കുന്നത് തുടരുമെന്ന് സുരക്ഷാ ഉടവിടങ്ങൾ അറിയിച്ചു. ബാക്കിയുള്ള 13 തടവുകാർ പ്രവാസികളാണ്. ഇവരെ നിയമ നടപടികൾ പൂർത്തിയാക്കി നാടുകടത്തും.

Leave a Comment