കുവൈത്ത് ചുട്ടുപൊള്ളും: താപനില 43 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയേക്കും

On: April 23, 2025 7:14 PM
Follow Us:

Join WhatsApp

Join Now

കുവൈത്തിൽ താപനനില ഉയരുമെന്ന് മുന്നറിയിപ്പ്. 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ശനിയാഴ്ച താപനില 43 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാറ്റിന്‍റെ വേഗത ക്രമേണ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു.

അതിനാൽ കാലാവസ്ഥ മിതമായിരിക്കും. തെക്കുകിഴക്കൻ ദിശയിൽ നിന്ന് മാറി വീശുന്ന കാറ്റ് മണിക്കൂറിൽ എട്ട് മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ നിലയിൽ വീശിയേക്കും. ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.

Leave a Comment