കുവൈത്തിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു

On: April 24, 2025 7:27 PM
Follow Us:

Join WhatsApp

Join Now

കുവൈത്തിൽ അബ്ദലി റോഡിൽ വ്യാഴാഴ്ച ഉണ്ടായ വാഹനപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ട് പേർ മരണമടയുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പത്തനം തിട്ട സ്വദേശി അനുരാജ് ആണ് മരണമടഞ്ഞ മലയാളി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സൾഫർ ടാങ്കറും വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അബ്ദാലി സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Comment