കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പരിസരത്തുള്ള താമസ സ്ഥലത്താണ് ഇന്ന് കാലത്ത് ഇരുവരെയും കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത് .

എറണാകുളം പെരുമ്പാവൂർ മണ്ണൂർ സ്വദേശി ബിൻസി, കണ്ണൂർ മണ്ടളം സ്വദേശി സൂരജ്,എന്നീ ദമ്പതികളാണ് മരണമടഞ്ഞത്.മരണമടഞ്ഞ സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സുമാരാണ്.ഇവരുടെ രണ്ട് മക്കൾ നാട്ടിലാണ്.പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.