2050 ആ​കു​മ്പോ​ഴേ​ക്കുംരാജ്യത്തിന്റെ 50 ശ​ത​മാ​നം വൈദ്യൂതിയും പു​ന​രു​പ​യോ​ഗശേഷിയുള്ളതാക്കുക ലക്ഷ്യം ; കുവൈറ്റ് ഊ​ർ​ജ വി​ഭ​വ മ​ന്ത്രി

രാ​ജ്യം പു​ന​രു​പ​യോ​ഗ ഊ​ർ​ജ ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യും 2050 ആ​കു​മ്പോ​ഴേ​ക്കും വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ന്റെ 50 ശ​ത​മാ​നം ഇ​തു​വ​ഴി​യാ​ക്ക​ൽ ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും വൈ​ദ്യു​തി, ജ​ല, പു​ന​രു​പ​യോ​ഗ ഊ​ർ​ജ വി​ഭ​വ മ​ന്ത്രി ഡോ.​സ​ബീ​ഹ് അ​ൽ മു​ഖൈ​സീം.കു​വൈ​ത്ത് സു​സ്ഥി​ര ഊ​ർ​ജ സ​മ്മേ​ള​ന​ത്തി​ലും അ​നു​ബ​ന്ധ പ്ര​ദ​ർ​ശ​ന​ത്തി​ലും ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

ലോ​കം നേ​രി​ടു​ന്ന പാ​രി​സ്ഥി​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ൾ മ​റി​ക​ട​ക്കാ​ൻ പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​ന്റെ ഉ​പ​യോ​ഗം ആ​വ​ശ്യ​മാ​ണ്. ശു​ദ്ധ​മാ​യ ഊ​ർ​ജം ഉ​പ​യോ​ഗി​ച്ച് കു​വൈ​ത്ത് പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും ഡോ.​സ​ബീ​ഹ് അ​ൽ മു​ഖൈ​സീം വ്യ​ക്ത​മാ​ക്കി. ശു​ദ്ധ​മാ​യ ഊ​ർ​ജ സ്രോ​ത​സ്സു​ക​ൾ​ക്കാ​യി പ്രാ​യോ​ഗി​ക​വും നൂ​ത​ന​വു​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹ​ക​ര​ണ​ത്തി​ന്റെ​യും വൈ​ദ​ഗ്ധ്യ കൈ​മാ​റ്റ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു ഏ​കീ​കൃ​ത ത​ന്ത്രം സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി അ​ൽ മു​ഖൈ​സീം ആ​ഹ്വാ​നം ചെ​യ്തു.

ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ദ​ഗ്ധ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, സെ​ഷ​നു​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ​ക്ക് ന​ട​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top