കുവൈത്ത് സിറ്റി: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനും വിപണിയിലെ വില നിരീക്ഷിക്കാനുമായി പ്രത്യേക പാനൽ രൂപീകരിച്ചതായി വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഖലീഫ അൽ-അജീൽ അറിയിച്ചു. “വില നിരീക്ഷണത്തിനും പണപ്പെരുപ്പ് നിയന്ത്രണത്തിനും വേണ്ട കേന്ദ്ര കമ്മിറ്റി” എന്ന പേരിലാണ് പുതിയ സംയുക്ത സമിതി പ്രവർത്തിക്കുക.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
വാണിജ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. കുവൈത്ത് ഫെഡറേഷൻ ഓഫ് ഫുഡ് ട്രേഡേഴ്സ് ആൻഡ് മാനുഫാക്ചറേഴ്സ് ഉൾപ്പെടെ വിവിധ 15 മന്ത്രാലയങ്ങളും വകുപ്പുകളും പ്രതിനിധീകരിക്കുന്ന മുതിർന്ന അംഗങ്ങളാണ് കമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
വിലനിർണ്ണയ തർക്കങ്ങൾ പരിഹരിക്കാനും രാജ്യത്തെ വിപണിയിൽ വിലസ്ഥിരത ഉറപ്പാക്കാനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാനും സമിതിക്ക് അധികാരം നൽകപ്പെട്ടിട്ടുണ്ട്. അതേസമയം, വിവിധ മേഖലയിലെ വിതരണം തടസ്സപ്പെടാതെ നടത്തുന്നതിനുള്ള ശൃംഖലകളും അതിന്റെ ഫലപ്രാപ്തിയും വിലയിരുത്താനും കമ്മിറ്റി ചുമതലയുള്ളതായി അറിയിച്ചിട്ടുണ്ട്.
കൂടാതെ, നിലവിലുള്ള പണപ്പെരുപ്പ നിരക്കുകളും അതിന്റെ സാമ്പത്തിക-സാമൂഹിക ആഘാതങ്ങളും പഠിച്ച് വിലകയറ്റം തടയുന്നതിനുള്ള കാര്യക്ഷമമായ ശുപാർശകളും സമിതി സമർപ്പിക്കും.
