വാർത്തകൾ അറിയാം ഇനി വേ​ഗത്തിൽ ; ജി.​സി.​സി രാജ്യങ്ങളുടെ സം​യു​ക്ത വർത്ത ആപ്പ് കുവൈറ്റിൽ പുറത്തിറങ്ങി

വാ​ർ​ത്ത​ക​ൾ വേ​ഗ​ത്തി​ലും കൃ​ത്യ​ത​യോ​ടെ​യും അ​റി​യാ​ൻ ജി.​സി.​സി വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ളു​ടെ സം​യു​ക്ത ആ​പ്ലി​ക്കേ​ഷ​ൻ ഒ​രു​ങ്ങു​ന്നു. ആ​പ്ലി​ക്കേ​ഷ​ന്റെ പ​രീ​ക്ഷ​ണാ​ത്മ​ക പ​തി​പ്പ് ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രി​മാ​ർ ചേ​ർ​ന്ന് പു​റ​ത്തി​റ​ക്കി. സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ലും ഡി​വൈ​സു​ക​ളി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ആ​പ്.

കു​വൈ​ത്തി​ൽ ന​ട​ന്ന ജി.​സി.​സി വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ആ​പ് പു​റ​ത്തി​റ​ക്കി​യ​ത്. ജി.​സി.​സി വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക വാ​ർ​ത്ത​ക​ൾ നേ​രി​ട്ട് അ​റി​യാ​നും, ജി.​സി.​സി ടി​.വി ചാ​ന​ലു​ക​ളും റേ​ഡി​യോ​യും കാ​ണാ​നും, ഫോ​ട്ടോ ആ​ർ​കേ​വു​ക​ളും വി​ഡി​യോ​ക​ളും കാ​ണാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ. ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും എ.​ഐ​യും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ രൂ​പ​ക​ൽ​പ​ന. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ഗ​ൾ​ഫ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക, ഡി​ജി​റ്റ​ൽ മീ​ഡി​യ രം​ഗ​ത്തെ ത്വ​രി​ത​ഗ​തി​യി​ലു​ള്ള വി​ക​സ​ന​ങ്ങ​ൾ​ക്കൊ​പ്പം നീ​ങ്ങു​ക, ജി.​സി.​സി വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ​ക്കി​ട​യി​ൽ സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യെ​ല്ലാ​മാ​ണ് ആ​പ്പി​ന്റെ ല​ക്ഷ്യം. യോ​ഗ​ത്തി​ൽ കു​വൈ​ത്ത് വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​തൈ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top