കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ പുറപ്പെടുവിച്ച വിലപ്രകാരം, ബുധനാഴ്ച വ്യാപാരത്തില്‍ കുവൈത്ത് ക്രൂഡ് ഓയില്‍ ബാരലിന് $66.53 ആയി ഉയർന്നു , ബാരലിന് 84 സെന്റിന്റെ വര്‍ധനയോടെയാണ് വില മുന്നേറിയത്. മുന്‍ദിവസം ഇതിന്റെ വില $65.69 ആയിരുന്നു.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
അതേസമയം, ആഗോള വിപണികളില്‍ വില കുറവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 54 സെന്റ് കുറഞ്ഞ് $66.09 ആയപ്പോള്‍, യു.എസ്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ബാരലിന് 52 സെന്റ് കുറച്ച് $63.15 ആയി.
