ഔദ്യോഗിക ചിഹ്നങ്ങളും സ്റ്റിക്കറുകളും അനുമതിയില്ലാതെ നീക്കം ചെയ്യരുത് ; നിയമ നടപടി ഉണ്ടാവും: കുവൈറ്റ് ഫയർഫോഴ്സ്

ഔദ്യോഗിക ചിഹ്നങ്ങളായ സ്റ്റിക്കറുകൾ, സീലുകൾ ഉൾപ്പെടെയുള്ളവയിൽ കൃത്രിമം കാണിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് കുവൈറ്റ് ഫയർഫോഴ്സ്. വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയെ തുടർന്നായിരുന്നു ഫയർഫോഴ്സിന്റെ മുന്നറിയിപ്പ് എത്തിയത്. ഫയർഫോഴ്സിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളിൽ നിന്ന് ‌അനുമതിയില്ലാതെ ഔദ്യോഗിക സ്റ്റിക്കറുകളും സീലുകളും നീക്കം ചെയ്യാൻ പാടില്ല. ഔദ്യോഗിക സ്ഥാപനത്തിൻറെ അന്തസ്സിനെ ദുർബലപ്പെടുത്തുന്ന യാതൊന്നും തന്നെ അനുവദിക്കുകയില്ല.

നിയമപരമായ പ്രോട്ടോക്കോളുകൾ പാലിക്കാതിരിക്കുന്നത് ഗുരുതരമായ ലംഘനമാണ് എന്നും ജനറൽ ഫയർഫോഴ്സ് വ്യക്തമാക്കുന്നുണ്ട്. നിയമങ്ങളെ എല്ലാവരും ബഹുമാനിക്കണം. അനുമതിയില്ലാതെ ഫയർഫോഴ്സിന്റെ ഔദ്യോഗിക സ്റ്റിക്കർ നീക്കം ചെയ്യാൻ നോക്കിയ ഒരു വ്യക്തിയുടെ വൈറൽ വീഡിയോ പങ്കുവച്ചായിരുന്നു ഫയർ ഫോഴ്സിന്റെ മുന്നറിയിപ്പ്. ഈ വ്യക്തിക്ക് എതിരെ നിയമനടപടി സ്വീകരിച്ചതായും കുവൈറ്റ് ഫയർഫോഴ്സ് സ്ഥിരീകരിച്ചു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top