കുവൈത്ത് സിറ്റി: പേപ്പർ ഫോമുകൾ ഒഴിവാക്കി നീതിന്യായ മന്ത്രാലയം ഡിജിറ്റൽ ലീവ് സിസ്റ്റത്തിലേക്ക് നീങ്ങുന്നു. അഡ്മിനിസ്ട്രേറ്റിവ്, ഫിനാൻഷ്യൽ അഫയേഴ്സ് മേഖലയിലെ എല്ലാ ജീവനക്കാരും സിവിൽ സർവിസ് ബ്യൂറോയുടെ ഓൺലൈൻ പോർട്ടൽ സിസ്റ്റത്തിലും മൊബൈൽ ആപ്പിലും അക്കൗണ്ടുകൾ സജീവമാക്കണമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇതുസംബന്ധിച്ച് അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ കന്ദരി സർക്കുലർ പുറപ്പെടുവിച്ചു. സർക്കാർ സ്ഥാപനങ്ങളിലെ ഡിജിറ്റൽ വത്കരണം, നടപടിക്രമങ്ങൾ കാര്യക്ഷമമാക്കൽ, പേപ്പർ അധിഷ്ഠിത ഇടപാടുകൾ ഇല്ലാതാക്കൽ എന്നിവയുടെ ഭാഗമായാണ് ഈ നീക്കം. സിവിൽ സർവിസ് ബ്യൂറോയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയാകും ഇനി അവധി അപേക്ഷിക്കേണ്ടത്. തൊഴിൽ സർട്ടിഫിക്കറ്റുകളും സാമ്പത്തിക രേഖകൾ ലഭ്യമാകാനും ഇതുവഴിയാണ് അപേക്ഷിക്കേണ്ടത്. https://www.nerviotech.com