ഔദ്യോഗിക ഗസറ്റിൽ പേര് പ്രസിദ്ധീകരിച്ചിട്ടുള്ളവർ റസിഡൻഷ്യൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യണം ; മുന്നറിയിപ്പുമായി പിസിഐ
ഔദ്യോഗിക ഗസറ്റിൽ പേര് പ്രസിദ്ധീകരിച്ചിട്ടുള്ളവർ 30 ദിവസത്തിനുള്ളിൽ പബ്ലിക് അതോറിറ്റി ഫോര്‍ സിവിൽ ഇൻഫർമേഷനിലെത്തി റസിഡൻഷ്യൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് പിഎസ്സിഐ മുന്നറിയിപ്പ്. കെട്ടിട ഉടമയുടെ അഭ്യർത്ഥന പ്രകാരമോ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനാലോ വിലാസങ്ങൾ നീക്കം ചെയ്യപ്പെട്ട 643 വ്യക്തികളുടെ പട്ടികയാണ് കുവൈറ്റ് അധികൃതർ പുറത്തുവിട്ടിട്ടുള്ളത്.
ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 1982ലെ നിയമമനുസരിച്ച് ഒരാൾക്ക് 100 കുവൈറ്റ് ദിനാർ വരെ പിഴച്ചുമത്താം..വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
റെസിഡൻഷ്യൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതിന്റെ പ്രാധാന്യം പിഎസ്സിഐ പറയുന്നുണ്ട്. പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ രേഖകളുമായി അതോറിറ്റിയെ സന്ദർശിക്കാനാണ് മുന്നറിയിപ്പ്