
പ്രവാസിയെ പറ്റിച്ച് എ.റ്റി.എമ്മിൽ നിന്നും ദമ്പതിമാർ 800 കെഡി കവർന്നു; ദമ്പതിമാർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
എടിഎമ്മിൽ നിന്നും 800 കെ ഡി മോഷ്ടിച്ച ദമ്പതികളെ പോലീസ് തിരയുന്നു. പ്രവാസിയെ എടിഎം മെഷീൻ കേടാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദമ്പതികൾ പ്രവാസിയുടെ അക്വണ്ടിൽനിന്നും 800 കെ ഡി മോഷ്ടിച്ചത്. ഹവലയിലെ ഒരു ഷോപ്പിംഗ് മാളിൽ ആയിരുന്നു സംഭവം. പ്രവാസി 800 കെ ഡി പിൻവലിക്കാൻ വേണ്ടിയാണ് എടിഎമ്മിൽ എത്തിയത്. അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചെങ്കിലും പണം ആ സമയത്ത് കയ്യിൽ ലഭിച്ചില്ല. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക https://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N
ഇതോടെ എടിഎം പ്രവർത്തനരഹിതമാണ് എന്ന് ദമ്പതികൾ പ്രവാസിയെ ധരിപ്പിച്ചു. പിന്നീട് പ്രവാസി ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ഇടപാട് പൂർത്തിയായതായും പണം പിൻവലിച്ചതായും ആണ് ബാങ്ക് അധികൃതർ അറിയിച്ചത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പണം പിൻവലിച്ചത് ദമ്പതിമാർ ആണെന്ന് മനസ്സിലായത്. പുരുഷൻ പണമെടുത്ത് സ്ത്രീക്ക് നൽകുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. അലി സ്ക്വയർ പോലീസ് സ്റ്റേഷനിൽ മോഷണവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എടിഎം ഇടപാടും രേഖകളും നിരീക്ഷണ ദൃശ്യങ്ങളും ഉപയോഗിച്ച് പ്രതികളെ തിരിച്ചറിയാൻ അന്വേഷണം നടക്കുന്നുണ്ട്.

Comments (0)