Posted By Greeshma venu Gopal Posted On

ജിസിസി രാജ്യങ്ങൾക്ക് വിസരഹിത സന്ദർശനം വാ​ഗ്ദാനം ചെയ്ത് ചൈന

കുവൈറ്റിൽ നിന്നും വിസ ഇല്ലാതെ ചൈന സന്ദർശിക്കാം. സാധാരണ പാസ്പോർട്ട് ഉടമകൾക്ക് 2025 ജൂൺ 9 മുതൽ 2026 ജൂൺ 8 വരെ ചൈന വിസരഹിത പ്രവേശനം അനുവദിച്ചു. കുവൈറ്റിനൊപ്പം സൗദി അറേബ്യ, ഒമാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് വിസ രഹിത പ്രവേശനം ലഭിക്കുക. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്.

ബിസിനസ്, ടൂറിസം, കുടുംബ സന്ദർശനങ്ങൾ, ഗതാഗത ആവശ്യങ്ങൾക്കായുള്ള സന്ദർശനങ്ങൾ എന്നിവയ്ക്കായല്ലാം ജൂൺ 8 മുതൽ വിസയില്ലാതെ ചൈനയിൽ പ്രവേശിക്കാം. 30 ദിവസം വരെ താമസിക്കാം.

വേണ്ടി ചൈനയിൽ പ്രവേശിക്കാം 30 ദിവസം വരെ താമസിക്കാം വിസ ആവശ്യമില്ല 2018ൽ വിസ ഇളവ് ലഭിച്ച യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് ചൈന വിസ ഇളവ് നൽകിയിരുന്നു. സഹകരണ കൗൺസിൽ അതായത് ജിസിസി രാജ്യങ്ങൾക്കും ഇത് പൂർണ വിസരഹിത കവറേജ് നൽകുമെന്നും ചൈന വ്യക്തമാക്കി.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *