Posted By Greeshma venu Gopal Posted On

10 കിലോ കഞ്ചാവുമായി കുവൈറ്റിൽ ഇന്ത്യൻ പൗരൻ പിടിയിലായി

കുവൈറ്റിൽ 10 കിലോ കഞ്ചാവുമായി ഇന്ത്യൻ പൗരൻ പിടിയിലായി. പ്രതിയുടെ നീക്കങ്ങൾ വിപുലമായി നിരീക്ഷിച്ച സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 8 കിലോഗ്രാം ഹെറോയിനും രണ്ട് കിലോഗ്രാം ക്രിസ്റ്റൽ മെത്തുമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. മയക്കുമരുന്ന് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. .വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക ചോദ്യം ചെയ്യലിൽ വിദേശത്തുള്ള കൂട്ടാളികളിൽ നിന്ന് മയക്കുമരുന്ന് വാങ്ങി പ്രാദേശികമായി വിതരണം ചെയ്യുന്നുണ്ടെന്ന് പ്രതി സമ്മതിച്ചു. തുടർനടപടികൾക്കായി പ്രതിയെ നർക്കോട്ടിക് പ്രോസിക്യൂഷന് കൈമാറി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *