
മോഷ്ടിച്ച വാഹനം മരുഭൂമിയിലെ മണലിൽ കുടുങ്ങി ; പിന്നാലെ പ്രതികളും കുടുങ്ങി
കുവൈത്തിലെ മുത്ല പ്രദേശത്ത് ലായത്തിൽ നിന്ന് രണ്ടംഗ സംഘം വാഹനം മോഷ്ടിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. താൻ ഉറങ്ങുമ്പോൾ സ്പോൺസറുടെ ഉടമസ്ഥതയിലുള്ള വാഹനം മോഷണം പോയതായി ലായത്തിലെ കാവൽക്കാരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിനെ അറിയിക്കുകയായിരുന്നു.
മോഷ്ടിച്ച വാഹനം മണലിൽ കുടുങ്ങിയതിനെ തുടർന്ന് പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികളെ മരുഭൂമിയിൽ നിന്ന് പിടികൂടിയത്. പ്രതികൾ സ്വന്തം കാർ മണലിൽ കുടുങ്ങിയതിനെ തുടർന്നാണ് ലായത്തിൽ പ്രവേശിച്ച് മറ്റൊരു വാഹനം മോഷ്ടിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവം നടക്കുമ്പോൾ ഇരുവരും ഉപയോഗിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N

Comments (0)