കുവൈത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. മിന അബ്ദുല്ല ഏരിയയിലെ ഒരു ഗാർഹിക തൊഴിലാളിയാണ് തൂങ്ങിമരിച്ചത്. തൊഴിലാളിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സ്പോൺസർ ആണ് വിവരം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. തുടർന്ന് തൊഴിലാളി താമസിച്ചിരുന്ന സ്ഥലത്തെത്തിയപ്പോൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫൊറൻസിക് വിദഗ്ധരും പബ്ലിക് പ്രോസിക്യൂഷനും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്..വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v
മറ്റൊരു സംഭവത്തിൽ, ഫാവീൽ മേഖലയിലെ ഒരു സ്പോൺസറുടെ വീട്ടിൽ വെച്ച് വനിതാ ഗാർഹികതൊഴിലാളി കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്പോൺസറുടെ ഭാര്യയാണ് അധികൃതരെ വിവരം അറിയിച്ചത്. ഉടൻതന്നെ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമത്തിനുള്ള കാരണം അന്വേഷിച്ചുവരികയാണ്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഇവർ നാടുകടത്തൽ നടപടികൾ നേരിടുകയായിരുന്നു.