ചൂടല്ലേ ? ;കുവൈറ്റിൽ വാഹന ​ഗ്ലാസുകൾ വല്ലാതെ മറക്കണ്ട, പിഴയും തടവും ലഭിക്കും

കു​വൈ​ത്ത് സി​റ്റി: വേ​ന​ൽ​ക്കാ​ല​ത്ത് താ​പ​നി​ല ഉ​യ​രു​ക​യും ചൂ​ട് വ​ർ​ധി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ പ​ല​രും വാ​ഹ​ന​ങ്ങ​ളു​ടെ വി​ൻ​ഡോ​ക​ളും ഗ്ലാ​സു​ക​ളും ടി​ന്റി​ങ് ചെ​യ്യാ​റു​ണ്ട്. ക​ന​ത്ത​ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​തേ​ടി​യാ​ണ് ഇ​തെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ നി​യ​മ​വ​ശ​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ക​ന​ത്ത പി​ഴ​യും മ​റ്റു ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രും. 2020ലെ 864ാം ​ന​മ്പ​ർ മ​ന്ത്രി​ത​ല പ്ര​മേ​യം പ്ര​കാ​രം, വാ​ഹ​ന​ത്തി​ന്റെ മു​ൻ​വ​ശ​ത്തെ വി​ൻ​ഡ്‌​ഷീ​ൽ​ഡ് ഒ​ഴി​കെ എ​ല്ലാ ഗ്ലാ​സു​ക​ളി​ലും ടി​ന്റി​ങ് അ​നു​വ​ദി​ക്കു​ന്ന നി​യ​മം നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ ജ​നാ​ല​ക​ൾ 70 ശ​ത​മാ​നം വ​രെ മാ​ത്ര​മേ ടി​ന്റ് ചെ​യ്യാ​വൂ. കു​റ​ഞ്ഞ​ത് 30 ശ​ത​മാ​നം സു​താ​ര്യ​ത നി​ല​നി​ർ​ത്ത​ണം.

ക​ഠി​ന​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ​നി​ന്ന് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നാ​യി ദൃ​ശ്യ​പ​ര​ത​യും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ല​നി​ർ​ത്തി​യാ​ണ് ഈ ​അ​നു​മ​തി​യെ​ന്ന് അ​റ​ബ്ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. മു​ൻ​വ​ശ​ത്ത് ക​ർ​ശ​ന നി​രോ​ധ​നംമു​ൻ​വ​ശ​ത്തെ ഗ്ലാ​സ് ടി​ൻ ചെ​യ്യു​ന്ന​തി​ന് ക​ർ​ശ​ന നി​രോ​ധ​ന​മു​ണ്ട്. സു​ര​ക്ഷി​ത​മാ​യ യാ​ത്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത ദൃ​ശ്യ​പ​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഇ​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി ടി​ന്റി​ങ് ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. മു​ൻ​വ​ശ​ത്തെ ഗ്ലാ​സി​ൽ ടി​ൻ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കും. നി​യ​മ​പ​ര​മാ​യ പ​രി​ധി​ക്ക​പ്പു​റം വാ​ഹ​ന ഗ്ലാ​സി​ന്റെ നി​റ​മോ സു​താ​ര്യ​ത​യോ മാ​റ്റി​യാ​ൽ 50 ദീ​നാ​ർ മു​ത​ൽ 200 ദീ​നാ​ർ വ​രെ പി​ഴ, ര​ണ്ട് മാ​സം വ​രെ ത​ട​വ് എ​ന്നി​വ ല​ഭി​ക്കാം. പി​ഴ അ​ട​ച്ച് വാ​ഹ​നം വി​ട്ടു​കി​ട്ടാ​ൻ ടി​ന്റു​ക​ൾ നീ​ക്കം ചെ​യ്യ​ലും നി​ർ​ബ​ന്ധ​മാ​ണ്. നി​യ​മ​പാ​ല​നം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വു​മാ​യും കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യും സ​ഹ​ക​രി​ച്ച് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ടു​മെ​ന്റ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top