കൊടും ചൂട് ; രാജ്യത്ത് താപനില കുത്തനെ ഉയർന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ വ​ർ​ധ​ന. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചൂ​ടു​കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ വാ​യു പി​ണ്ഡ​ത്തോ​ടൊ​പ്പം ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വി​കാ​സ​വും രാ​ജ്യ​ത്തെ ബാ​ധി​ച്ച​താ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ര​മാ​വ​ധി താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് അ​ടു​ത്തെ​ത്തി. ഞാ​യ​റാ​ഴ്ച ഇ​വി​ടെ 51 ഡി​ഗ്രി സെ​ൽ​ഷ്യ​സ് പ്ര​തീ​ക്ഷി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല 52 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തു​മെ​ന്നും ധ​രാ​ർ അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി.

രാ​ത്രി​യും നി​ല​വി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല​യും ചൂ​ടു​കാ​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. താ​പ​നി​ല ഉ​യ​ര്‍ന്ന് തു​ട​ങ്ങി​യ​തോ​ടെ ആ​രോ​ഗ്യ, തൊ​ഴി​ല്‍ സു​ര​ക്ഷ മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി ബോ​ധ​വ​ൽ​ക​ര​ണ കാ​മ്പ​യി​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജൂ​ൺ ഒ​ന്നു മു​ത​ൽ പ​ക​ൽ 11നും ​നാ​ലി​നും ഇ​ട​യി​ൽ പു​റം ജോ​ലി​ക​ൾ​ക്കു നി​യ​ന്ത്ര​ണ​മു​ണ്ട്. തീ​പി​ടി​ത്ത കേ​സു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സും സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു. താ​പ​നി​ല ഉ​യ​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ സൂ​ര്യ​പ്ര​കാ​ശ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യും ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. വേ​ന​ൽ ശ​ക്ത​മാ​യ​യോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി അ​മി​യ ഉ​പ​യോ​ഗ​വും പാ​ഴാ​ക്ക​ൽ ഒ​ഴി​വാ​ക്ക​ണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top