
ലോകത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില ; കുവൈറ്റ് കിതയ്ക്കുന്നു
ലോകത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില കഴിഞ്ഞ ദിവസം കുവൈത്ത് അന്തർ ദേശീയ വിമാന താവളത്തിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി വ്യക്തമാക്കി.
50 ഡിഗ്രി സെൽഷ്യസ് താപ നിലയാണ് ഞായറാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിൽ രേഖപ്പെടുത്തിയത്.അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ സാധാരണയായി വിമാനത്താവളങ്ങളിലെ താപനില അടിസ്ഥാനമാക്കിയാണ് താപ നില കണക്കാക്കുന്നത്.ഈ അർത്ഥത്തിൽ ലോകത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ്കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് എന്നും അദ്ദേഹം വിശദീകരിച്ചു. കുവൈത്തിലെ മനാഖീഷ്, മതാരബ സ്റ്റേഷനുകളിൽ 51 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.തിങ്കളാഴ്‌ചയും ഈ താപനില തുടരും. കാറ്റും പൊടിപടലങ്ങളും കാരണം ചൊവ്വാഴ്ച താപനില നേരിയ തോതിൽ കുറയാൻ സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
Comments (0)