ആണവോർജ കേന്ദ്രങ്ങളിലേക്ക് അമേരിക്ക അഴിച്ചുവിട്ട ആക്രമണം; ആണവ വികിരണ തോത്, കുവൈത്ത് സുരക്ഷിതമെന്ന് മന്ത്രാലയം

ആണവോർജ കേന്ദ്രങ്ങളിലേക്ക് അമേരിക്ക അഴിച്ചുവിട്ട ആക്രമണം. കുവൈത്തിൽ വ്യോമാതിർത്തിയിലോ ജലാതിർത്തിയിലോ ആണവ വികിരണ തോതിൽ വർദ്ധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതിഗതി കൾ സാധാരണ നിലയിലാണെന്നും നാഷണൽ ഗാർഡ് മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഷെയ്ഖ് സലേം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്റർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനു നേരെ അമേരിക്ക നടത്തിയ ആക്രമണ പശ്ചാത്തലത്തിലാണ് പ്രസ്താവന.

അമേരിക്കൻ നടപടിയെ സൗദിയും ഒമാനും അപലപിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തിൽ കടന്നുകയറിയുള്ള ഇടപെടൽ പാടില്ലെന്നാണ് ഗൾഫ് രാജ്യങ്ങളുടെ നിലപാട്. മറ്റ് അറബ് രാഷ്ട്രങ്ങളുടെ സ്ഥിതി ഗതികൾ നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തെ റേഡിയേഷൻ നിലയിൽ ആശങ്കപ്പെടുത്തുന്ന ഒന്നുമില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. അമേരിക്കൻ ആക്രമണത്തിൽ തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ ആണവ ചോർച്ചയില്ലെന്ന് ഇറാൻ ആണവോർജ്ജ സമിതിയും വ്യക്തമാക്കി.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് https://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top