അപ്പാർട്ട്മെന്‍റിൽ കഞ്ചാവ് കൃഷി ; പ്രതിക്ക് ജീവപര്യന്തം

കുവൈറ്റിലെ സാൽവയിലെ അപ്പാർട്ട്മെന്‍റിൽ കഞ്ചാവ് കൃഷി ചെയ്യുകയും മയക്കുമരുന്ന് കച്ചവടം നടത്തുകയും ചെയ്ത കേസിൽ ഒരു സ്വദേശി പൗരന് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വൻതോതിലുള്ള മയക്കുമരുന്ന്, സ്വർണ്ണക്കട്ടികൾ, മയക്കുമരുന്ന് വ്യാപാരത്തിലൂടെ നേടിയ പണമെന്ന കരുതുന്ന വൻ തുക എന്നിവ ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് (DCGD) നടത്തിയ വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് ശിക്ഷാവിധി. ക്രിമിനൽ സെക്യൂരിറ്റി കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ-ദവാസിന്റെ നിർദ്ദേശപ്രകാരം, ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർഡിന്റെയും അസിസ്റ്റന്റ് ബ്രിഗേഡിയർ ജനറൽ ഹമദ് അൽ-സബാഹിന്റെയും മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top