ജലീബ് അൽ ഷുവൈഖിൽ പ്രവാസി ബാച്ചിലർമാരുടെ താമസത്തിന് നിയന്ത്രണം; നടപടികളുമായി കുവൈത്ത് മുനിസിപ്പാലിറ്റി

ജലീബ് അൽ ഷുവൈഖ് പ്രദേശത്തിന്‍റെ ദീർഘകാല പുനർവികസന പദ്ധതികളുമായി കുവൈത്ത് മുനസിപ്പാലിറ്റി മുന്നോട്ട്. പദ്ധതി പൂർത്തിയാകാൻ അഞ്ച് വർഷം വരെ എടുത്തേക്കാമെങ്കിലും, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ ശോചനീയാവസ്ഥ തടയുന്നതിനുമായി കുവൈത്ത് മുനിസിപ്പാലിറ്റി അടിയന്തര നടപടികളുടെ ഒരു പരമ്പര ആരംഭിച്ചു.

ജലീബ് അൽ ഷുവൈക്കിലെ സ്ഥിതിഗതികളെക്കുറിച്ച് മുനിസിപ്പാലിറ്റി അടുത്തിടെ ഒരു സമഗ്രമായ വിലയിരുത്തൽ പൂർത്തിയാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി നിയമപരവും ഭരണപരവും സംഘടനാപരവുമായ തലങ്ങളിൽ നിരവധി പരിഹാരങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പരിഗണനയിലുള്ള പ്രധാന നിയമനിർമ്മാണ നടപടികളിലൊന്ന് താമസം കുടുംബങ്ങൾക്ക് മാത്രമാക്കാനും ബാച്ചിലർ താമസിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്ന ഒരു നിയമത്തിന്റെ കരട് തയ്യാറാക്കലാണ്. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ നിയമലംഘകരെ ഭരണപരമായി ഒഴിപ്പിക്കാനും നിയമം പാലിക്കാത്ത യൂണിറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാനും മുനിസിപ്പാലിറ്റിക്ക് അധികാരം ലഭിക്കും.

മുനിസിപ്പൽ നിയമം നമ്പർ 33/2016-ൽ ഭേദഗതികളും പരിഗണിക്കുന്നുണ്ട്. ഇത് ഉടനടി പിഴ ചുമത്തുന്നതിനും, കെട്ടിട ഉടമകളോ കരാറുകാരോ പരമാവധി ആറ് മാസത്തിനുള്ളിൽ നിയമലംഘനങ്ങൾ പരിഹരിക്കണമെന്ന് നിഷ്കർഷിക്കുന്നതിനും സഹായിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top