നീണ്ട 50 വർഷത്തിന് ശേഷം കുവൈത്തിലെ കോടതി ഫീസ് നിരക്കുകൾ പുതുക്കി. അഞ്ച് ദശാബ്ദക്കാലം പഴക്കമുള്ള നിയമത്തിലെ ചില വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. കേസുകളുടെ ദുരുപയോഗം തടയാനും നിയമനടപടികളുടെ ഗൗരവം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണിത്.കോടതികളിലെ ഫീസ് നിരക്കുകൾ സംബന്ധിച്ച 1973 ലെ 17–ാം നമ്പർ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടാണ് 2025 ലെ 78–ാം നമ്പർ നിയമ ഉത്തരവ് പുറത്തിറക്കിയത്. ഉയർന്ന പണപ്പെരുപ്പം, പ്രതിശീർഷ വരുമാന വർധന, ഉയർന്ന സേവന നിരക്ക് തുടങ്ങി ഗണ്യമായ സാമൂഹിക, സാമ്പത്തിക വികസനങ്ങൾക്ക് നടുവിലും നിയമം പരിഷ്കരിച്ചിരുന്നില്ല.
ഫീസ് നിരക്ക് ഉയർത്തി കൊണ്ടാണ് പുതിയ ഭേദഗതി. നിസ്സാരമായ കേസുകൾ ഫയൽ ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്താനും ഇതര തർക്ക പരിഹാര സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഫീസ് വർധന. ഒന്നിലധികം അപേക്ഷകളോടെയുള്ള കേസുകൾ ഫയൽ ചെയ്യുന്നതിനും ഒപ്പ് ആധികാരികമാക്കൽ, അടിയന്തര കാര്യങ്ങൾ, കൃത്രിമ രേഖ ചമയ്ക്കൽ, വാടക കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കൽ എന്നിങ്ങനെ നിശ്ചിത ക്ലെയിമുകൾ സംബന്ധിച്ച കേസുകൾക്കുമെല്ലാം ഫീസ് ഉയർത്തിയിട്ടുണ്ട്. മൂല്യനിർണയം നടത്താനാകാത്ത കേസുകൾക്ക് നിശ്ചിത ഫീസ് നിജപ്പെടുത്തിയിട്ടുണ്ട്.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va8H6PULdQefnzlFSh0v
