ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു; ഭാര്യക്കെതിരെ കേസുമായി ഭർത്താവ്, ഒടുവിൽ സംഭവിച്ചത്

കുവൈത്തിൽ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നത് ഉൾപ്പെടെയുള്ള കാരണങ്ങൾ ഉന്നയിച്ചു കൊണ്ട് ഭാര്യക്ക് എതിരെ ഭർത്താവ് ഫയൽ ചെയ്ത വിവാഹ മോചന കേസിൽ ഭർത്താവിന് അനുകൂലമായി കോടതി വിധി. പ്രമുഖ അഭിഭാഷക ഇനാം ഹൈദർ തന്റെ കക്ഷിയായ കുവൈത്തി പൗരന് വേണ്ടി സമർപ്പിച്ച ഹരജിയിലാണ് കുടുംബ കോടതി ഭർത്താവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. കേസിൽ ഭാര്യയുടെ സാമ്പത്തികവും നിയമപരവുമായ എല്ലാ അവകാശങ്ങളും റദ്ധാക്കി കൊണ്ടാണ് കോടതി വിവാഹ മോചനം അനുവദിച്ചു കൊണ്ട് അന്തിമ വിധി പുറപ്പെടുവിച്ചത്.തന്റെ കക്ഷിയെ ഭാര്യ ക്രൂരമായി പീഡിപ്പിക്കുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും , വിവാഹ ഉടമ്പടി ലംഘിക്കുകയും ചെയ്തതായി അഭിഭാഷക കോടതിയിൽ വാദിച്ചു.ഇതിനായി ഓഡിയോകൾ , കത്തുകൾ, സാക്ഷ്യപത്രങ്ങൾ എന്നീ തെളിവുകളും കോടതിയിൽ സമർപ്പിച്ചിരുന്നു.

കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

നിരവധി തവണ കുടുംബത്തിലും ജോലി ഇടത്തും അപമാനങ്ങൾക്കും, അപകീർത്തപ്പെടുത്തലുകൾക്കും തന്റെ കക്ഷി വിധേയനായി. മാന്യതയുടെയും ഇസ്ലാമിക നിയമത്തിന്റെയും അതിരുകൾ ലംഘിച്ചു കൊണ്ട് സഹിക്കാൻ കഴിയാത്ത ഗുരുതരമായ പല തെറ്റുകളും ഭാര്യയിൽ നിന്ന് നേരിട്ടതായും ഭർത്താവിന്റെ അഭിഭാഷക കോടതിയിൽ വാദിച്ചു.ഈ വാദങ്ങൾ ശരിയാണെന്ന് കണ്ടെത്തിയ കോടതി ഭർത്താവിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top