
കുവൈത്തിൽ ഇതുവരെ എക്സിറ്റ് പെർമിറ്റ് നേടിയത് ഒരു ലക്ഷം പേർ ; കണക്കുകൾ പുറത്ത്
കുവൈത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പ്രവാസികൾക്ക് തൊഴിലുടമയിൽ നിന്നും എക്സിറ്റ് പെർമിറ്റ് ഉണ്ടായിരിക്കണമെന്ന നിയമം നടപ്പിലാക്കിയത് മുതൽ ഇതെ വരെയായി ഒരു ലക്ഷം പേർക്ക് ഇവ അനുവദിച്ചതായി മാനവ ശേഷി സമിതി അധികൃതർ വ്യക്തമാക്കി. മധ്യ വേനൽ അവധിയുമായി ബന്ധപ്പെട്ട യാത്രാ സീസൺ ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ ഇതിന്റെ എണ്ണം ഇരട്ടിയായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.
എക്സിറ്റ് പെർമിറ്റിനു അപേക്ഷ സമർപ്പിച്ച ജീവനക്കാർക്ക് സ്പോൺസർ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട പരാതികൾ നാമ മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രാ വേളയിൽ എക്സിറ്റ് പെർമിറ്റിന്റെ പ്രിന്റ് ചെയ്ത പകർപ്പ് കയ്യിൽ കരുതണം. വിമാന കമ്പനികളുടെ ആവശ്യ പ്രകാരമാണ് ഇതെന്നും അധികൃതർ അറിയിച്ചു. കുവൈത്തിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്ന പതിനെട്ടാം നമ്പർ വിസയിൽ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാർ തൊഴിലുടമയിൽ നിന്നും എക്സിറ്റ് പെർമിറ്റ് നേടണം എന്ന നിയമം ഈ മാസം ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്.


Comments (0)