
മദ്യപിച്ച് വാഹനം ഓടിക്കരുത് ; കുവൈറ്റിൽ കടുത്ത ശിക്ഷ ലഭിക്കും
കുവൈത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി വരും. നിയമം പരിഷ്ക്കരിച്ചു. ഡ്രൈവിംഗ് അണ്ടർ ദി ഇൻഫ്ലുവൻസ് (DUI) കേസുകൾക്ക് മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച് പിഴകളും തടവ് ശിക്ഷകളും പുതുക്കി തീരുമാനിച്ചിട്ടുണ്ട്.
ശിക്ഷാ നടപടികൾ ഇപ്രകാരം മദ്യപിച്ച് വാഹനമോടിച്ചാൽ: 1,000 ദിനാർ മുതൽ 2,000 ദിനാർ വരെ പിഴയും, ഒന്നു മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ച് പൊതു അല്ലെങ്കിൽ സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തുന്നവർക്ക് 2,000 ദിനാർ മുതൽ 3,000 ദിനാർ വരെ പിഴയും, ഒന്നര മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ച് ആർക്കെങ്കിലും പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ 2,000 ദിനാർ മുതൽ 5,000 ദിനാർ വരെ പിഴയും, രണ്ട് മുതൽ മൂന്ന് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും.
ഈ പുതിയ നിയമം കുവൈത്തിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുമാണ് നടപ്പാക്കുന്നത്.


Comments (0)