Posted By Greeshma venu Gopal Posted On

അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കുവൈറ്റിൽ കർശന നടപടി ; 19,000-ത്തിലധികം വിദേശികളെ നാടുകടത്തി

അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്. 2025 ജനുവരി മുതൽ ജൂൺ വരെ 19,000-ത്തിലധികം വിദേശികളെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു. തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ് നാടുകടത്തിയവരിൽ ഭൂരി ഭാഗവും. താമസ നിയമങ്ങൾ ലംഘിച്ചവർ, യാചകർ, വിവിധ കുറ്റകൃത്യങ്ങളിൽ പ്രതി ആയവർ, തൊഴിലിടങ്ങളിൽ നിന്ന് ഓടിപ്പോയവർ എന്നിവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ച് നാടുകടത്തിയതായി അധികൃതർ അറിയിച്ചു. അനധികൃത പ്രവാസികളെ കണ്ടെത്തുന്നതിനായി വിവിധ മേഖലകളിൽ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈത്തിൽ ഈ വർഷം പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഇന്ത്യക്കാരുൾപ്പെടെയുള്ള നിരവധിപ്രവാസികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടർന്നവരെ ആണ് സർക്കാർ പിടികൂടി നാടുകടത്തുന്നത്.പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടികൾ എന്നും അധികൃതർ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *