
പുതിയ വ്യോമയാന നയം നടപ്പാക്കാൻ കുവൈറ്റ്
കുവൈത്ത് സിറ്റി: രാജ്യത്തെ പുതിയ സിവിൽ ഏവിയേഷൻ നിയമം മേഖലയെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി പരിവർത്തനം ചെയ്യാനും യോജിപ്പിക്കാനും സഹായിക്കുമെന്ന് കുവൈത്ത് പബ്ലിക് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി ശൈഖ് ഹുമൂദ് മുബാറക് അൽ ഹു മുദ് അൽ ജാബിർ അസ്സബാഹ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ) പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ എന്ന് പുനർനാമകരണം ചെയ്തതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ശൈഖ് ഹുമൂദ്. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (ഐ.സി.എ.ഒ) ആവശ്യകതകൾക്ക് അനു സൃതമായാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ സിവിൽ ഏവിയേഷൻ, വിമാന അപകടങ്ങൾ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്നിവ നിലവി ൽ വന്ന് 65 വർഷങ്ങൾക്ക് ശേഷമാണ് ഇത്. മികച്ച അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ രീതികൾ, വ്യോമ യാന മേഖലകളുടെ സ്വാതന്ത്ര്യം ശക്തിപ്പെടുത്തൽ എന്നിവക്ക് മാറ്റം സഹായിക്കും. ആഗോള നിലവാരം പുലർത്തുന്നത് അതോറിറ്റി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സുതാര്യതയും സ്വയം ഓഡിറ്റിങ്ങും പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും മികച്ച സേവനങ്ങൾ നൽകാൻ അതോറിറ്റിക്ക് കഴിയുമെന്നും ശൈഖ്’ഹുമൂദ് പറഞ്ഞു.


Comments (0)