Posted By Greeshma venu Gopal Posted On

സെപ്റ്റംബർ 4 ന് യുഎയിൽ അവധി ലഭിക്കുമോ ? എന്നാൽ നാട്ടിലേക്ക് ടിക്കറ്റെടുത്തോ, മൂന്ന് അവധി ദിനങ്ങൾ ലഭിക്കും

2025 സെപ്റ്റംബർ 4 വ്യാഴാഴ്ച യുഎഇയിൽ ഔദ്യോഗിക പൊതു അവധിയായി പ്രഖ്യാപിക്കാൻ സാധ്യത. യുഎഇ കാബിനറ്റ് പ്രമേയം ഔദ്യോഗികമായി അറിയിച്ചാൽ പൊതു അവധിയായിരിക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം പ്രമാണിച്ചാണ് യുഎഇയിലുടനീളം പൊതു അവധിയായി പ്രഖ്യാപിക്കാൻ പോകുന്നത്. ഇസ്‌ലാമിക കലണ്ടർ പ്രകാരം റബിഅൽ അവ്വൽ മാസത്തിലെ 12 ആം ദിവസമാണ് ഈ നബിദിനം ആചരിക്കുക.

ഈ ദിവസം പൊതു അവധിയായി നൽകുന്നത് സംബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിക്കുമെന്നാണ് വിവരം. കൂടാതെ അവധി അംഗീകരിച്ചാൽ യുഎഇ മാനവ വിഭവശേഷി എമിറൈസേഷൻ മന്ത്രാലയം ഔദ്യോഗികമായ പൊതു അവധിയായി പ്രഖ്യാപിച്ച് സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും സർക്കാർ ജീവനക്കാർക്കും അവധി ബാധകമാണെന്ന് അറിയിക്കുമെന്നും വ്യക്തമാക്കി.

അതേസമയം ഈ ദിവസം യുഎഇയിൽ മതപരമായ ആഘോഷങ്ങൾ നടത്തും. എല്ലാവരും പള്ളികളിൽ ഒത്തുകൂടി പ്രാർത്ഥന നടത്തുകയും പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതാദ്ധ്വാനം ഓർമ്മിക്കുകയും ചെയ്യും. കൂടാതെ നബിദിന ഗാനങ്ങൾ പാടുകയും മതപരമായ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.

കൂടാതെ അവധിക്കാലം കൂടെ ആയതിനാൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും മതാഘോഷങ്ങളിൽ പങ്കെടുക്കാനും ബന്ധുവീടുകൾ സന്ദർശിക്കാനും എല്ലാവർക്കും ഇത്തരം അവധികൾ അവസരം നൽകുന്നു. അതേസമയം സെപ്റ്റംബർ 4 ന് അവധി ആണെങ്കിൽ ശേഷം സെപ്റ്റംബർ 5 വെള്ളിയാഴ്ചയും സെപ്റ്റംബർ 6 ശനിയാഴ്ചയും വാരാന്ത്യ അവധിദിനങ്ങളായിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *