Posted By Greeshma venu Gopal Posted On

കുവൈറ്റ് ജയിലിൽ നാളുകളായി തടവുകാരൻ ; എന്നിട്ടും കോടിക്കണക്കിന് ദിനാർ മൂല്യമുള്ള മയക്കുമരുന്ന് ശൃഖലയിൽ മുഖ്യൻ

കുവൈറ്റിൽ ജയിലിനുള്ളിൽ നിന്ന് ലഹരി മരുന്ന് കടത്ത് ആസൂത്രണം ചെയ്ത പ്രതിയെ അന്വേഷണസംഘം തിരിച്ചറിഞ്ഞു നിലവിൽ സെൻട്രൽ ജയിലിൽ കഴിയുന്ന കുവൈറ്റ് പൗരനായ മുഹമ്മദ് ഹംസ അബ്ബാസ് മുഹമ്മദ് എന്നയാളാണ് ജയിലിനുള്ളിൽ നിന്ന് മയക്കുമരുന്ന് കടത്ത് ആസൂത്രണം ചെയ്തത്. ഫാർമസ്യൂട്ടിക്കൽ മയക്കുമരുന്ന് ലിറിക് ഗുളികകൾ എന്നിവ അടങ്ങുന്ന മരുന്നുകളാണ് പ്രതി കടത്താൻ ശ്രമിച്ചത്. ജയിലിന് പുറത്ത് പ്രവർത്തിക്കുന്ന റാഷിദ് ശിഹാബ് റഷീദ് എന്ന കൂട്ടാളിയുമൊത്താണ് ഇയാൾ ജയിലിനുള്ളിൽ നിന്ന് നീക്കങ്ങൾ നടത്തിയിരുന്നത്. ഇയാളെ അധികൃതർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇവരുടെ രഹസ്യ ഏജൻറ് സൈക്കോട്രോപിക് ഗുളികകൾ വിൽക്കുന്നതിനിടെ പിടിയിലായിരുന്നു.

അറസ്റ്റിലായ പ്രതി അക്രമാസത്തനായി അറസ്റ്റ് നടപടികളിലേക്ക് കടക്കവേ പോലീസ് വാഹനങ്ങൾക്കടക്കം കേടുപാട് ഉണ്ടാക്കി. പരിസരത്ത് നടത്തിയ പരിശോധനയിൽ വലിയ അളവിൽ ലിറിക് ഗുളികകളും ക്യാപ്സ്യൂലുകളും അന്വേഷണ സംഘം കണ്ടെടുത്തു ഇത് തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അൽ മുഹമ്മദിനെ ചോദ്യം ചെയ്തപ്പോൾ ജയിലിൻ ഉള്ളിൽ അദ്ദേഹം മയക്ക് മരുന്ന് കടത്തുകൾ ആസൂത്രണം ചെയ്തിട്ടുള്ളതായി സമ്മതിച്ചത് അൽ മുഹമ്മദിനെ ചോദ്യം ചെയ്തതിന് പിന്നാലെ അധികൃതർ നടത്തിയ റൈഡിൽ പലയിടങ്ങളിൽ നിന്നും വൻ തോതിൽ ലഹരി ​ഗുളികകളും ലഭിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *