കുവൈറ്റിൽ പരീക്ഷ കോപ്പിയടി ഇനി മുതൽ ക്രിമിനൽ കുറ്റം

കുവൈത്തിൽ പരീക്ഷയിൽ കോപ്പിയടിക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗമാണ് ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയത്. ഇതിനു പുറമെ പരീക്ഷയിൽ കോപ്പിയടിക്കുന്നതിന് സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ആയിരം ദിനാർ മുതൽ അയ്യായിരം ദിനാർ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമ ഭേദഗതിക്കും മന്ത്രി സഭ അംഗീകാരം നൽകി. സ്കൂൾ, കോളേജ് പരീക്ഷകൾക്കുള്ള ചോദ്യങ്ങളോ ഉത്തരങ്ങളോ ചോർത്തൽ, വഞ്ചന,നിയമ വിരുദ്ധമായി ഇവയുടെ അച്ചടി, വിതരണം മുതലായ പ്രവർത്തനങ്ങളും പുതിയ നിയമ ഭേദഗതിയുടെ പരിധിയിൽ ഉൾപ്പെടും.സർക്കാർ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും പുതിയ നിയമം ബാധകമായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top