ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇറാൻ വ്യോമപാത അടച്ചതോടെ വ്യോമഗതാഗതം താളംതെറ്റി. മുംബൈയിൽ നിന്നും ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനങ്ങൾ യാത്ര പൂർത്തിയാക്കാതെ തിരിച്ച് വരികയാണ്. ചില വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. എയർ ഇന്ത്യയുടെ എഐസി 129 മുംബൈ-ലണ്ടൻ വിമാനം, മുംബൈ- ന്യൂയോർക്ക് എഐസി 119 വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്. നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.
AI130 – ലണ്ടൻ ഹീത്രോ – മുംബൈ – വിയന്നയിലേക്ക് തിരിച്ചുവിടുന്നു.
AI102 – ന്യൂയോർക്ക് – ഡൽഹി – ഷാർജയിലേക്ക് തിരിച്ചുവിടുന്നു.
AI116 – ന്യൂയോർക്ക് – മുംബൈ – ജിദ്ദയിലേക്ക് തിരിച്ചുവിടുന്നു.
AI2018 – ലണ്ടൻ ഹീത്രോ – ഡൽഹി – മുംബൈയിലേക്ക് തിരിച്ചുവിടുന്നു.
AI129 – മുംബൈ – ലണ്ടൻ ഹീത്രോ – മുംബൈയിലേക്ക് തിരിച്ചുവിടുന്നു.
AI119 – മുംബൈ – ന്യൂയോർക്ക് – മുംബൈയിലേക്ക് തിരിച്ചുവിടുന്നു.
AI103 – ഡൽഹി – വാഷിങ്ടൺ – ഡൽഹിയിലേക്ക് തിരിച്ചുവിടുന്നു.
AI106 – ന്യൂവാർക്ക് – ഡൽഹി – ഡൽഹിയിലേക്ക് തിരിച്ചുവിടുന്നു.
AI188 – വാൻകൂവർ – ഡൽഹി – ജിദ്ദയിലേക്ക് തിരിച്ചുവിടുന്നു.
AI101 – ഡൽഹി – ന്യൂയോർക്ക് – ഫ്രാങ്ക്ഫർട്ട് / മിലാനിലേക്ക് തിരിച്ചുവിടുന്നു.
AI126 – ചിക്കാഗോ – ഡൽഹി – ജിദ്ദ.
AI132 – ലണ്ടൻ ഹീത്രോ – ബെംഗളൂരു – ഷാർജയിലേക്ക് തിരിച്ചുവിട്ടു.
AI2016 – ലണ്ടൻ ഹീത്രോ – ഡൽഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു.
AI104 – വാഷിങ്ടൺ – ഡൽഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു.
AI190 – ടൊറന്റോ – ഡെൽഹി – ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു.
AI189 – ഡൽഹി – ടൊറന്റോ – ഡൽഹിയിലേക്ക് മടങ്ങുന്നു.
അപ്രതീക്ഷിതമായി യാത്രക്കാർക്ക് ഉണ്ടായ തടസ്സത്തിൽ ഖേദിക്കുന്നതായി അധികൃതർ അറിയിച്ചു