അ​ൽ ഹാ​ല ; വ്യ​ത്യ​സ്ത​യും മ​നോ​ഹ​രി​ത​യും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി കു​വൈ​ത്തി​ൽ ഒ​രു കു​ഞ്ഞു ദ്വീ​പ്

കു​വൈ​ത്ത് സി​റ്റി: വ്യ​ത്യ​സ്ത​യും മ​നോ​ഹ​രി​ത​യും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി കു​വൈ​ത്തി​ൽ ഒ​രു കു​ഞ്ഞു ദ്വീ​പ്. കു​വൈ​ത്ത് ക​ട​ലി​ന്റെ തെ​ക്ക് ഭാ​ഗ​ത്താ​ണ് അ​പൂ​ർ​വ പ്ര​കൃ​തി പ്ര​തി​ഭാ​സ​മാ​യ ‘അ​ൽ ഹാ​ല’ എ​ന്ന പേ​രി​ലു​ള്ള ദ്വീ​പ്. ദ്വീ​പി​ൽ ഇ​രു​ന്ന് ക​ട​ൽ കാ​റ്റും കാ​ഴ്ച​ക​ളും അ​നു​ഭ​വി​ക്കാം. തെ​ളി​ഞ്ഞ വെ​ള്ള​ത്തി​ൽ ക​ട​ൽ ജീ​വി​ക​ളെ കാ​ണാം.

അ​വ​ക്കൊ​പ്പം നീ​ന്താം. വേ​ലി​യി​റ​ക്ക സ​മ​യ​ത്ത് ക​ട​ലി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ഉ​യ​ർ​ന്ന വേ​ലി​യേ​റ്റ സ​മ​യ​ത്ത് പൂ​ർ​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്യു​ന്ന മ​ണ​ൽ​ത്ത​ട്ടാ​ണ് അ​ൽ ഹാ​ല. ദ്വീ​പി​ന്റെ അ​തു​ല്യ​മാ​യ സ്വ​ഭാ​വം പ്ര​കൃ​തി സ്നേ​ഹി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ക്കി ഇ​തി​നെ മാ​റ്റു​ന്നു. സ​വി​ശേ​ഷ​മാ​യ സ്ഥാ​ന​വും സ്വ​ഭാ​വ​വും സ​മു​ദ്ര പ​രി​സ്ഥി​തി ടൂ​റി​സം ഇ​ട​മാ​യും അ​ൽ ഹാ​ല​ക്ക് പ്ര​ധാ​ന്യം ന​ൽ​കു​ന്നു. പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ലെ തെ​ളി​ഞ്ഞ വെ​ള്ള​ത്തി​നി​ട​യി​ൽ അ​സാ​ധാ​ര​ണ​മാ​യ അ​നു​ഭ​വം സ​ന്ദ​ർ​ശ​ക​ർ​ക്ക് ദ്വീ​പ് ന​ൽ​കു​ന്നു. മ​ലി​നീ​ക​ര​ണ​ത്തി​ൽ നി​ന്നും ന​ഗ​ര ചു​റ്റു​പാ​ടു​ക​ളി​ൽ നി​ന്നും മു​ക്ത​മാ​യി ശു​ദ്ധ​മാ​യ പ്ര​കൃ​തി​യു​മാ​യി ഇ​ട​പ​ഴ​കാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കു​ന്നു.

ദ്വീ​പ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത് പ​രി​സ്ഥി​തി അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ക​യും സു​സ്ഥി​ര ടൂ​റി​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും കു​വൈ​ത്ത് ഫോ​ട്ടോ​ഗ്രാ​ഫ​റും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ.​അ​ബ്ദു​ള്ള അ​ൽ സൈ​ദാ​ൻ പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും സ​മു​ദ്ര​ജീ​വി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​വും പ്ര​ധാ​ന്യ​വും മ​ന​സി​ലാ​ക്കാ​ൻ ഇ​വ സ​ന്ദ​ർ​ശി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top