കുവൈത്തിൽ നടുറോഡില്‍ ആക്രമണംവും ഭീഷണിയും; പോലീസിനെ കണ്ട് മുങ്ങിയ പ്രതിക്ക് സംഭവിച്ചത്…

On: April 4, 2025 7:44 AM
Follow Us:

Join WhatsApp

Join Now

കുവൈറ്റിൽ നടുറോഡില്‍ വാഹനത്തില്‍ എത്തി മറ്റൊരു വ്യക്തിയെ ആക്രമിക്കുകയും, ഭീക്ഷണിപ്പെടുത്തുകയും ചെയ്ത ശേഷം പോലീസിനെ കണ്ട് മുങ്ങിയ പ്രവാസി പിടിയിൽ. കഴിഞ്ഞ ദിവസം ജാബര്‍ അല്‍ അഹമ്മദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.

റോഡില്‍ അക്രമം നടക്കുന്നത് സംബന്ധിച്ച കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. പൊലീസ് എത്തിയത് കണ്ട അക്രമി ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന കാറില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

ഇയാളെ ജാബര്‍ അല്‍ അഹമ്മദ് പൊലീസ് സ്റ്റേഷന് കീഴിലുള്ള ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സുരക്ഷ വിഭാഗം അറസ്റ്റ് ചെയ്തു. തുടര്‍ന്ന്, ഇയാളെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കറക്ഷനല്‍ ഇസ്റ്റിറ്റ്യൂഷന്‍സ് അധികൃതര്‍ക്ക് കൈമാറി.

Leave a Comment