മാർക്കറ്റിൽ മിന്നൽ പരിശോധന; പഴകിയ മാംസം പിടിച്ചെടുത്തു. ശുവൈഖ് മാർക്കറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ടൺ പഴകിയ മാംസം പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രീഷനാണ് പരിശോധന നടത്തിയത്. മാംസ മാർക്കറ്റിൽ വിൽക്കാൻ അനുയോജ്യമല്ലാത്ത ഒരു ടൺ മാംസമാണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. പരിശോധന സംഘം മാംസം കണ്ടുകെട്ടിയതായും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. അതോറിറ്റി ഔദ്യോഗികമായി ഇക്കാര്യം സ്ഥരീകരിച്ചു.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക