Posted By Greeshma venu Gopal Posted On

വിമാനത്തിനുള്ളിൽ പ്രാവ് കയറി ; പ്രാവിനെ പിടിക്കാനൊടി യാത്രക്കാരും, വിമാനം വൈകിയത് ഒരു മണിക്കൂർ

വിമാനത്തിനുള്ളിൽ പ്രാവ് കയറിയത് മൂലം വിമാനം വൈകിയത് മണിക്കൂറുകൾ. ഡെൽറ്റാ എയർലൈൻസിലാണ് പക്ഷികൾ കയറിയത്. 119 യാത്രക്കാരും അഞ്ച് ക്യാബിൻ ക്രൂ അംഗങ്ങളുമായി പറന്നുയരാൻ തുടങ്ങിയ ഡെൽറ്റാ എയർലൈൻസിലാണ് പ്രാവുണ്ടെന്ന് കണ്ടെത്തിയത്.

ഉടൻ തന്നെ വിമാനം പറന്നുയരാനുള്ള ശ്രമം ഉപേക്ഷിച്ചു. വിമാനത്തിനുള്ളിൽ ഒരു പ്രാവുണ്ടെന്നും അതിൽ ക്ഷമ ചോദിക്കുന്നുവെന്നുമുള്ള ക്യാപ്റ്റൻറെ സന്ദേശം വിമാനത്തിനുള്ളിൽ മുഴങ്ങി. പിന്നാലെ യാത്രക്കാർ തന്നെ പ്രാവിനെ പിടിക്കാൻ നടന്നു.
വീണ്ടും വിമാനം പറന്നുയരാനായി റൺവേയിലേക്ക് തിരിയവെയാണ് രണ്ടാമത്തെ പ്രാവിനെ കണ്ടെത്തിയത്.

പിന്നാലെ യാത്രക്കാർ തങ്ങളുടെ കോട്ട് ഉപയോഗിച്ച് പ്രാവിനെ പുടികൂടാൻ ശ്രമിക്കുന്നതിൻറെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പ്രാവുകളെ കണ്ടെത്തിയതിന് പിന്നാലെ വിമാനം ഏതാണ്ട് 56 മിനിറ്റാണ് വൈകിയത്…വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.pravasiinformation.com/malayalam-live-tv-channels-online-watch-all-malayalam-live-tv-channels-for-free-on-your-mobile/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version