മന്ത്രാലയത്തിന് ഇനി മുതൽ സമിതികൾക്ക് മേൽ പൂർണ്ണ നിയന്ത്രണമുണ്ടാകും. നിയമലംഘനമുണ്ടായാൽ ശിക്ഷ നൽകാനും, ചില സാഹചര്യങ്ങളിൽ സമിതിയെ പിരിച്ചുവിടാനുമുള്ള വ്യക്തമായ ചട്ടങ്ങളും ഉണ്ടാകും.അതേ മാസം തന്നെ, സർക്കാർ മറ്റൊരു നിയമവും പുറത്തിറക്കി. ഇത് പ്രധാനമായും ദാന സ്ഥാപനങ്ങൾ നടത്തുന്ന പണം ശേഖരണ പ്രവർത്തനങ്ങളെ കുറിച്ചുള്ളതാണ്. ദാനങ്ങൾ എങ്ങനെ ശേഖരിക്കണം, അതെങ്ങനെ ഉപയോഗിക്കണം, എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്നതിനെക്കുറിച്ചാണ് പുതിയ നിയമങ്ങൾ. ഫണ്ട് ശേഖരിക്കാൻ ഉപയോഗിക്കുന്ന ഓൺലൈൻ ലിങ്കുകൾ, പ്രമോഷനുകൾക്കായി ഇൻഫ്ലുവൻസർമാരെ ഉപയോഗിക്കൽ, മാർക്കറ്റിംഗ് കമ്പനികളുമായി ഉണ്ടാകുന്ന കരാറുകൾ, പണത്തിന്റെ കണക്കുകൾ എങ്ങനെ പറയണം എന്നതെല്ലാം ഇനി കർശനമായി പരിശോധിക്കും. നാട്ടിലും വിദേശത്തുമായി നടത്തുന്ന ചാരിറ്റി കാമ്പെയിനുകളും നിയന്ത്രണത്തിന് വിധേയമാകും. ദാനങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള മുഴുവൻ നടപടികളും നിയന്ത്രിക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം.