കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന് റിപ്പോർട്ട്. ഖൈത്താനിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസികളുടെ മരണ കാരണം വിശദമാക്കുമ്പോഴാണ് മദ്യവിഷബാധ സംശയം അധികൃതര്‍ പുറത്തുവിട്ടത്.
ഖൈത്താൻ ഏരിയയിലെ ഒരു കെട്ടിടത്തിന്‍റെ മുകളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. ശരീരത്തിൽ ശാരീരികമായ ആക്രമണത്തിന്റെയോ ദുരൂഹതയുടെയോ ലക്ഷണങ്ങളൊന്നും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മരിച്ചത് നേപ്പാൾ പൗരന്മാരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക