
ഹാജര്‍ രേഖകളില്‍ കൃത്രിമം കാട്ടി; ഊർജ്ജ മന്ത്രാലയത്തിലെ 54 ജീവനക്കാർക്ക് പിഴ ചുമത്തി കോടതി
ഹാജര്‍ രേഖകളില്‍ കൃത്രിമം കാണിച്ചതിന് പിഴ ചുമത്തി. വൈദ്യുതി, ജലം, പുനഃരുപയോഗ ഊർജ്ജ മന്ത്രാലയത്തിലെ 54 ജീവനക്കാർ രാജ്യത്തിന് പുറത്തായിരുന്നപ്പോൾ ഹാജർ രേഖകളിൽ കൃത്രിമം കാണിക്കുകയും 164,000 കെഡിയിൽ കൂടുതൽ പൊതു ഫണ്ട് തട്ടിയെടുക്കുകയും ചെയ്തതായി കണ്ടെത്തി. പ്രതികള്‍ക്ക് 300 കെഡി പിഴ ചുമത്താനുള്ള കീഴ്ക്കോടതിയുടെ തീരുമാനം കാസേഷൻ കോടതി ശരിവച്ചു. പ്രതികൾ വ്യത്യസ്ത കാലയളവുകളിൽ രാജ്യം വിട്ടുപോയെങ്കിലും അവരുടെ ഹാജർ പതിവായി രേഖപ്പെടുത്തുന്നത് തുടർന്നു, അതുവഴി അവർക്ക് നിയമവിരുദ്ധമായി ശമ്പളം ലഭിക്കാൻ സാധിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണത്തിന് ശേഷം ജീവനക്കാർ തങ്ങൾ തട്ടിയെടുത്ത തുക തിരികെ നൽകിയതായി കേസ് രേഖകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, പൊതു ഫണ്ട് തട്ടിയെടുത്തതിനും ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിച്ചതിനും ബന്ധപ്പെട്ട കോടതി അവരെ ശിക്ഷിക്കുകയും ഓരോരുത്തർക്കും 300 കെഡി പിഴ ചുമത്തുകയും ചെയ്തു.


Comments (0)