റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു, കുവൈത്തിൽ മലയാളി മരിച്ചു

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുനീർ ആണ് മരിച്ചത്. 39 വയസ്സായിരുന്നു. സൽവയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം തട്ടിയാണ് മരണപ്പെട്ടത്. കുവൈത്ത് കെഎംസിസി തളിപ്പറമ്പ് മണ്ഡലം അംഗമാണ്. പിതാവ് അബ്ദുൽ ഹകീം. മാതാവ് റൂഖിയ. ഭാര്യ റാഹില. രണ്ടു കുട്ടികൾ ഉണ്ട്. മയ്യത്ത് നാട്ടിൽ എത്തിക്കുന്നത്തിനുള്ള തുടർ നടപടികൾ കുവൈത്ത് കെഎംസിസി ഹെല്പ് ഡസ്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.  വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version